സൈന്യത്തില്‍ ജോലി ചെയ്യുന്ന സന്ദീപ് മൗര്യയാണ് കാമുകിയെ തഴഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. എന്നാല്‍ സംഭവം അറിഞ്ഞ കാമുകി വെറുതെ ഇരുന്നില്ല. ബാന്‍ഡ് മേളവുമായി ആള്‍ക്കാരെ കൂട്ടി നേരെ കാമുകന്റെ വീട്ടിലേക്ക് എത്തി. വീടിന് മുമ്പില്‍ എത്തി ബഹളം ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകളാണ് ഇവര്‍ ഇവിടെ നിന്നത്. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ വീടിന് മുമ്പില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവാവ് പൊലീസിനെ വിളിച്ചു. പൊലീസ് എത്തി സംസാരിച്ചാണ് ഇവരെ തിരിച്ച് അയച്ചത്.
തന്റെ ബന്ധുവിന്റെ വീട്ടില്‍ വച്ച് രണ്ട് വര്‍ഷം മുമ്പാണ് സന്ദീപിനെ കാണുന്നത് എന്ന് യുവതി പറഞ്ഞു. ഇഷ്ടത്തിലായ ഇവര്‍ വിവാഹം കഴിക്കാനും തീരുമാനിച്ചു. തന്നെ ശാരീരിക ബന്ധത്തിനും സന്ദീപ് നിര്‍ബന്ധിച്ചു എന്ന് യുവതി ആരോപിച്ചു. സൈന്യത്തില്‍ ജോലി ലഭിച്ച ശേഷം യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ വിമുഖത കാട്ടുകയായിരുന്നു. യുവതിയുടെ വീട്ടിലെത്തി വിവാഹക്കാര്യം സംസാരിക്കുകയും മാതാപിതാക്കളുടെ സമ്മതം നേടുകയും ചെയ്ത ശേഷമാണ് സന്ദീപ് ഇതില്‍ നിന്ന് പിന്മാറുന്നത്. ഇപ്പോള്‍ കേസ് കോടതിയില്‍ നടക്കുകയാണ്. കേസ് നടക്കുന്നതിനാല്‍ മറ്റൊരു വിവാഹം കഴിക്കാനോ ജോലിക്ക് തിരികെ പ്രവേശിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സന്ദീപ്.