Home Cinema ട്രോളുകളും കമൻ്റുകളും പിൻവലിക്കണം; ഗായത്രി സുരേഷിന് വീണ്ടും ട്രോൾ പ്രവാഹം  

ട്രോളുകളും കമൻ്റുകളും പിൻവലിക്കണം; ഗായത്രി സുരേഷിന് വീണ്ടും ട്രോൾ പ്രവാഹം  

ഒരു വാഹനാപകടവും അതിനെ തുടർന്ന് വന്ന വീഡിയോയും കാരണവും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് നടി ഗായത്രി സുരേഷ്. ഇപ്പോൾ വീണ്ടും മറ്റൊരു വീഡിയോ കാരണം ട്രോൾ ഏറ്റവാങ്ങുകയാണ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ

‘ട്രോൾ അടിപൊളിയാണെന്ന് പറയാറുണ്ട്, പക്ഷേ എനിക്ക് അത്ര അടിപൊളിയായിട്ട് തോന്നുന്നില്ല. അടിച്ചമർത്തലാണ് അവിടെ സംഭവിക്കുന്നത്. ട്രോളെന്ന പേരിൽ വൃത്തികെട്ട കമന്റുകളാണ് കൂടുതലും. എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെയും അദ്ദേഹത്തിന്റെ എല്ലാ ആശയങ്ങളെയും നടപടികളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഈ വീഡിയോ സാറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുന്ന ഒരു കാലമാണ്. അതാണ് ലോകമെന്ന് നമ്മൾ വിശ്വസിക്കുന്നു.ലഹരിമരുന്നിൽ നിന്നും പണം ഉണ്ടാക്കുന്നത് നിയമ വിരുദ്ധമാണ്. അപ്പോൾ ട്രോളിലൂടെ പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. ട്രോളിൽ വരുന്ന കമന്റുകൾ ഒരാളെ മാനസികമായി തളർത്തും, മെന്റലായിപ്പോകും. ഇത് ഞാൻ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല. നല്ല നാടാകാൻ ആദ്യം ട്രോളുകൾ നിരോധിക്കുക്കാനുള്ള നടപടി സാർ സ്വീകരിക്കണം. സോഷ്യൽ മീഡിയകളിലെ കമന്റ് സെക്ഷൻ ഓഫ് ചെയ്യണം. ഇതൊക്കെ സാദ്ധ്യമാണോ എന്നറിയില്ല. ഒന്നോ രണ്ടോ ലക്ഷം വരുന്ന അത്തരത്തിലുള്ളവർ വളർന്നുകൂട എന്നാണ് ഞാൻ ചിന്തിക്കുന്നത്. അവർക്ക് കേരളം തന്നെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ട്രാഫിക് സിനിമയിൽ പറയുന്ന പോലെ ഇപ്പോൾ പിന്തുണച്ചില്ലെങ്കിൽ മറ്റേതൊരു ദിവസം പോലെയും ഇതും കടന്നുപോകും. നിങ്ങളിൽ ഒരാൾ എന്നെ സപ്പോർട്ട് ചെയ്‌താൽ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാം. ”

ഇതാണ് താരം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. പുതിയ വീഡിയോ സോഷ്യൽ മീഡിയ പിന്നെയും ട്രോളാക്കി ആഘോഷിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here