Home Life style സ്വവർഗാനുരാഗികളുടെ വിവാഹത്തിന് സാക്ഷിയായി ഹൈദരാബാദ്

സ്വവർഗാനുരാഗികളുടെ വിവാഹത്തിന് സാക്ഷിയായി ഹൈദരാബാദ്

ഹൈദരാബാദ് : മാറ്റങ്ങൾക്ക് ചുവടുപിടിച്ച് സ്വവർഗാനുരാഗികളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്. ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിലെ അദ്ധ്യാപകനായ കൊൽക്കത്ത സ്വദേശി സുപ്രിയോ ചക്രവബർത്തിയും ആമസോണിന്റെ സീനിയർ മാനേജറായ ഡൽഹി സ്വദേശി അബയ് ദംഗുമാണ് വിവാഹിതരായത്.എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം.

കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു വിവാഹം. ഹൈദരാബാദിലെ ഒരു റിസോർട്ടിൽ നടന്ന സ്വകാര്യ ചടങ്ങുകൾ ക്രമീകരിച്ചത് ഹൈദരാബാദിൽ നിന്നുതന്നെയുള്ള ട്രാൻസ്‌വെസ്‌റ്റൈറ്റായ സോഫിയ ഡേവിഡാണ്.

LEAVE A REPLY

Please enter your comment!
Please enter your name here