Home KERALA ആറ് മാസത്തിനിടെ 55ആം തവണ. ഇന്ധനവിലയില്‍ ബുദ്ധിമുട്ടി ജനം

ആറ് മാസത്തിനിടെ 55ആം തവണ. ഇന്ധനവിലയില്‍ ബുദ്ധിമുട്ടി ജനം

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പായി ബന്ധപ്പെട്ട് നിര്‍ത്തി വച്ചിരുന്ന ഇന്ധനവില വര്‍ദ്ധന പിന്നീട് വര്‍ദ്ധിപ്പിച്ച് തുടങ്ങിയപ്പോള്‍ നെട്ടോട്ടം ഓടുകയാണ് ജനങ്ങള്‍. മെയ് നാല് മുതല്‍ ഇതു വരെയായി പെട്രോള്‍ ലിറ്ററിന് ഏഴ് രൂപയും ഡീസലിന് 7.30 രൂപയും വര്‍ദ്ധിപ്പിച്ചു. 2021ലെ കണക്ക് പരിശോധിച്ചാല്‍ ആകെ 55 തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. ഇക്കാലയളവില്‍ ആകെ നാല് തവണ മാത്രമാണ് വില കുറച്ചത്. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണയിില്‍ 75 ഡോളറിന് മുകളില്‍ എത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള ഏറ്റവും ഉയര്‍ന്ന് നിരക്കാണ് ഇത്.

ഇന്ധനവില കേരളത്തില്‍ മിക്കിയിടങ്ങളിലും സമാനമായി മറ്റ് സംസ്ഥാനങ്ങളിലും നൂറ് രൂപ കടന്നിരിക്കുകയാണ്. എന്നാല്‍ എത്രയാകും അടിസ്ഥാന വിലയെന്നും സര്‍ക്കാര്‍ ലാഭമെന്നും അറിയേണ്ടതുണ്ട്. പെട്രോള്‍ നൂറ് രൂപ കടക്കുമ്പോഴും മനസ്സിലാക്കേണ്ടത് അടിസ്ഥാന വില 38.50 രൂപ എന്നതാണ്. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര നികുതി 32.90 രൂപയും സംസ്ഥാന വാറ്റ് 22.68 രൂപയും ആണ് നല്‍കുന്നത്. ഡീലര്‍ കമ്മീഷന്‍ 3.70 രൂപയാണ്.

ഇനി ഡീസലിന്റെ വില പരിശോധിച്ചാല്‍, ഒരു ലിറ്റര്‍ ഡീസല്‍ 95 രൂപയാകുമ്പോള്‍ അടിസ്ഥാന വില എന്നത് 41.05 രൂപയാണ്. കേന്ദ്രനികുതി 31.80 എന്നതും സംസ്ഥാന വാറ്റ് 17.75 എന്നതും ആണ്. ഡീലര്‍ കമ്മീഷനായി നല്‍കുന്നതാകട്ടെ 2.59 രൂപയും.

LEAVE A REPLY

Please enter your comment!
Please enter your name here