Home NATIONAL ലോക്ഡൗണ്‍ കഴിയുമ്പോഴുള്ള യാത്രയില്‍ കീശ കാലിയാകും, ഇന്ധനവില ഇന്നും കൂടി

ലോക്ഡൗണ്‍ കഴിയുമ്പോഴുള്ള യാത്രയില്‍ കീശ കാലിയാകും, ഇന്ധനവില ഇന്നും കൂടി

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് കൂടിയത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കണമെങ്കില്‍ 93 രൂപ 07 പൈസ നല്‍കണം. ഡീസലിന്റെ ഇന്നത്തെ വില 88.12 ആണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് വില ഏകദേശം 95 രൂപ ആയി. ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 94.85ഉം ഡീസലിന് 89.79ഉം ആണ് വില.

കോവിഡിന്റെ ആഘാതത്തിന് പുറമെയാണ് എണ്ണക്കമ്പനികള്‍ ദിനംപ്രതിയെന്നോണം ഇന്ധനവിലയും വര്‍ദ്ധിപ്പിക്കുന്നത്. കോവിഡ് രൂക്ഷമായ മുംബൈയില്‍ ഇന്ധന വില റെക്കോര്‍ഡ് വേഗത്തിലാണ് കൂടുന്നത്. ഇവിടെ അധികം വൈകാതെ പെട്രോള്‍ വില നൂറ് കടന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here