Home Dont miss ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് ഇനി വൈദ്യുതി സൗജന്യം;കെഎസ്ഇബി

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് ഇനി വൈദ്യുതി സൗജന്യം;കെഎസ്ഇബി

തിരുവനന്തപുരം: ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി കെ എസ് ഇ ബി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ഉപകരണങ്ങൾക്ക് വേണ്ട വൈദ്യുതിയാണ് സൗജന്യമായി നൽകുക.ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റൻ്റ് എന്‍ജിനീയര്‍ കണക്കാക്കി 6 മാസത്തേക്ക് ഇളവ് അനുവദിക്കും. ഇതിനു അപേക്ഷ നല്കുന്നതിനോടൊപ്പം പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവൺമെന്റ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. 200/- രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here