Home Crime പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് നരബലി : 227 കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് നരബലി : 227 കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ലിമ : പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി കുട്ടികളെ ബലികൊടുത്തതിന്റെ തെളിവുകള്‍ പുരാവസ്ഥു ഗവേഷകര്‍ക്ക് ലഭിച്ചു. 12-14 നൂറ്റാണ്ടുകളിലാണ് ഇത്തരത്തിലുള്ള സംഭവം. പെറുവിലെ ഹുവാന്‍ചാകോയില്‍നിന്നുമാണ് ഇത്രയും വലിയ നരബലിയുടെ തെളിവുകളാണ് ലഭിച്ചത്. പ്രാചീനമായ ചിമു സംസ്ഥാന കാലത്താണ് ഇവിടെ നരബലി നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ഗവേഷണം ആരംഭിച്ചത്.

ഇതുവരെ കണ്ടെത്തിയല്‍വച്ച് ഏറ്റവും വലിയ നരബലിയുടെ തെളിവുകളാണ് ലഭിച്ചതെന്ന് ചീഫ് ആര്‍ക്കിയോളജിസ്റ്റ് ഫെറന്‍ കാസ്റ്റിലോ പറഞ്ഞു. എല്‍നിനോ പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണ് ബലി നല്‍കിയതെന്നാണ കരുതപ്പെടുന്നത്. മഴയുള്ള സമയത്താണ് ബലി നല്‍കിയത്. സമുദ്രത്തിന് നേരെ മുഖം വരുന്ന രീതിയിലാണ് കുഞ്ഞുങ്ങളെ അടക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചില മൃതദേഹങ്ങളുടെ മുടിക്കും തൊലികള്‍ക്കൊന്നും ഇപ്പോഴും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ആര്‍ക്കിയോളജിസ്റ്റ് പറഞ്ഞു. 2018ല്‍ കുട്ടികളിടെ 56 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു തൊട്ടടുത്ത പ്രദേശത്തുനിന്നും ലഭിച്ചിരുന്നു. 12ാം നൂറ്റാണ്ടില്‍ ആരംഭിച്ച ചിമു സംസ്‌കാരം ക്രിസ്തുവര്‍ഷം 1475വരെ നീണ്ടു. ഇന്‍കാ ആധിപത്യത്തോടെയാണ് ചിമു സംസ്‌കാരം ഇല്ലാതാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here