സംസ്ഥാനത്ത് വിദേശമദ്യവില്പന ശാലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കും. ആറിരട്ടി ആയി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. സംസ്ഥാന എക്സൈസ് കമ്മീഷണര്‍ നികുതി വകുപ്പിനാണ് ശുപാര്‍ശ നല്‍കിയത്. ചില വില്പനശാലകളില് കൗണ്ടറുകള്‍ കൂട്ടണം. തിരക്കേറുന്ന സമയങ്ങളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. സൗകര്യങ്ങള്‍ കുറവുള്ള വില്പനകേന്ദ്രങ്ങള് മാറ്റി സ്ഥാപിക്കാനും ശുപാര്‍ശയില്‍ പറയുന്നു. ഇത്തരത്തില്‍ 96 കേന്ദ്രങ്ങള്‍ ആണ് ഉള്ളത്.
കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഒരു വില്പനശാല എന്നതാണ് നിലവിലെ കണക്ക്. ഇതിനാലാണ് പുതിയ ശുപാര്‍ശ. അതേ സമയം, അയല്‍ സംസ്ഥാനങ്ങളില്‍ ഓരോ 17,000 പേര്‍ക്കും ഓരോ വില്പനശാല വീതം ഉണ്ട്. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്താനും ഇതു വഴി സാമൂഹിക അന്തസ്സ മെച്ചപ്പെടുത്താനും ആണ് ലക്ഷ്യം. കോടതി പരാമര്‍ശിക്കും വിധമുള്ള അന്തസ്സ് സംരക്ഷിക്കാനാണ് ശുപാര്‍ശ എന്നും എക്സൈസ് കമ്മീഷണര്‍ പറയുന്നു. പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് 96 വില്പനകേന്ദ്രങ്ങളില് മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്.