Home Auto പ്രശസ്ത വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നു

പ്രശസ്ത വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നു

പ്രശസ്ത വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നു. യുഎസ് ആസ്ഥാനമായ കമ്പനിയായ ഫോഡിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റുകള്‍ ഗുജറാത്തിയ സാനന്ദിലും ചെന്നൈയിലും ആണ് ഉള്ളത്.
സാനന്ദിലുള്ള നിർമാണ യൂണിറ്റ് ഇക്കൊല്ലം അവസാനവും ചെന്നൈയിലെ യൂണിറ്റ് അടുത്തവർഷം പകുതിയോടെയും അടയ്ക്കും.

എല്ലാ വാഹനങ്ങളുടെയും സർവീസും വാറന്റി കവറേജും തുടരുമെന്നു ഫോഡ് ഇന്ത്യ അറിയിച്ചു. ജോലി നഷ്ടമാകുന്ന 4000 ജീവനക്കാരുടെ കാര്യത്തിൽ യൂണിയനുകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ എന്നീ മോഡലുകളുടെ വിൽപന നിലവിലുള്ള സ്റ്റോക്ക് തീരുന്നതനുസരിച്ച് അവസാനിപ്പിക്കും. മസ്റ്റാങ് പോലെയുള്ള ഇറക്കുമതി വാഹനങ്ങളുടെ വിൽപന തുടരും.

 

LEAVE A REPLY

Please enter your comment!
Please enter your name here