Home Police പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ നഗ്‌നരാക്കി നൃത്തം ചെയ്യിപ്പിച്ചു

പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ നഗ്‌നരാക്കി നൃത്തം ചെയ്യിപ്പിച്ചു

 

കേസന്വേഷണത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം നഗ്‌നരാക്കി നൃത്തം ചെയ്യിച്ചു. മഹരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം.
ജല്‍ഗാവിലെ ജനനായക് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഈ സംഭവം പുറംലോകത്തെത്തിച്ചത്. ഇവര്‍ പെണ്‍കുട്ടികളെ നൃത്തം ചെയ്യിക്കുന്നതിന്റെ വീഡിയോ സഹിതം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ അഭിജിത്ത് റാവത്ത് ഇവര്‍ക്ക് വാക്ക് നല്‍കിയെങ്കിലും തുടര്‍ന?ടപടികളൊന്നും ഉണ്ടായിരുന്നില്ല.അനാഥരും അശരണരുമായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ആശാദീപ് വിമന്‍സ് ഹോസ്റ്റലിലെ അന്തേവാസികളെകൊണ്ടാണ് കഴിഞ്ഞ ദിവസം ഏതാനും പോലീസുകാരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് നഗ്‌നരാക്കി നൃത്തം ചെയ്യിച്ചത്.

ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. നാലംഗ സമിതിക്കാണ് അന്വേഷണച്ചുമതല. അവര്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നേരത്തെയും പലതരം പരാതികളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജനനായക് ഫൗണ്ടേഷന്റെ ഭാരവാഹികള്‍ അവിടെയെത്തിയെങ്കിലും ഹോസ്റ്റല്‍ അധികൃതര്‍ അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല. ജീവനക്കാരുടെ ഒത്താശയോടെ പോലീസുകാരും മറ്റും അനധികൃതമായി ഹോസ്റ്റലില്‍ വരാറുണ്ടായിരുന്നുവെന്ന് ചില പെണ്‍കുട്ടികള്‍ ഇവരോട് പരാതിപ്പെട്ടു. ഹോസ്റ്റലില്‍ വരാറുള്ളതെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here