Home Dont miss 20 ദിവസം നയൻതാരയുടെ പ്രതിഫലം 10 കോടി

20 ദിവസം നയൻതാരയുടെ പ്രതിഫലം 10 കോടി

ജയം രവിയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ 20 ദിവസത്തേക്ക് നയൻതാരയുടെ പ്രതിഫലം പത്തുകോടി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് 20 ദിവസത്തെ ഡേറ്രാണ് നയൻതാര നൽകിയത്. തെന്നിന്ത്യയിലെ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി ഇതോടെ നയൻതാര മാറി. കോടികൾ പ്രതിഫലം വാങ്ങുന്ന നടിമാരുണ്ടെങ്കിലും അവരേക്കാൾ ഒരുപടി മുന്നിലാണ് നയൻതാര. 2015ൽ പുറത്തിറങ്ങിയ തനി ഒരുവൻ എന്ന ചിത്രത്തിനുശേഷം ജയം രവിയും നയൻതാരയും വീണ്ടും ഒരുമിക്കുന്ന ചിത്രം അഹമ്മദാണ് സംവിധാനം ചെയ്യുന്നത്. മേയിൽ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് അഹമ്മദ് ഒരുക്കുന്നത്. ഏഴുവർഷത്തിനുശേഷം ജയം രവിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here