Home KERALA പത്തനംതിട്ടയില്‍ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്, പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ടയില്‍ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്, പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട ജില്ലയിലെ രണ്ട് പ്രദേശങ്ങളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പ്. പമ്പയാറില്‍ ജലനിരപ്പ് ഉയരുകയാണ്. മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യത കണക്കാക്കുന്നത്. നിര്‍ത്താതെ പെയ്ത ശക്തമായ മഴയില്‍ നദികളിലെ സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരും നിഗമനം. കല്ലൂപ്പാറയില്‍ മണിമലയാര്‍ അപകടനിലയിലാണ് ഒഴുകുന്നത്. ഇന്ന് രാവിലെ 6.08 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം ഒഴുകിയത്. അച്ചന്‍കോവിലാറിലും നദി ഒഴുകുന്നത് അപകടനിലയ്ക്ക് മുകളിലാണ്. തുമ്പമണിലാണ് രാവിലെ 10.5 മീറ്റര്‍ ഉയരത്തില്‍ അച്ചന്‍കോവിലാര്‍ ഒഴുകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here