Home NATIONAL മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം

മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം

മംഗളൂരു: മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേർ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗളൂരുവിൽ ബജ്പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ നിസാമുദീൻ, ഉമ്മർ ഫാറൂഖ്, സമിയുല്ല, ഷറഫത്ത് അലി, മീറദുള്ള ഇസ്‌ലാം എന്നിവരാണ് മരിച്ചത്. ഫാക്ടറിയിൽ മാലിന്യം കയറ്റുന്നതിനിടെ ഒരു തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു.

ഏഴ് സഹപ്രവർത്തകർ അദ്ദേഹത്തെ സഹായിക്കാൻ എത്തി. രക്ഷാപ്രവർത്തനത്തിനിടെ മറ്റു നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുകയുമായിരുന്നു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് കമ്മിഷണർ എൻ.ശശി കുമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here