Home Cinema ബ്രോ ഡാഡിയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

ബ്രോ ഡാഡിയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന ബ്രോ ഡാഡിയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പറയാതെ വന്നെൻ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.ദീപക് ദേവ് സംഗീതമൊരുക്കിയ ഗാനം എംജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാലും മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിയും ചിത്രത്തിലെത്തുന്നു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ജഹദീഷ്, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here