പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫിറോസ് മയിലിനെക്കറി വെയ്ക്കാൻ ദുബായിൽ പോകുവാണെന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . ഈ വീഡിയോ ആണ് പിന്നീട് വിവാദങ്ങൾക്ക് വഴി തെളിച്ചത്. ദേശീയ പക്ഷിയെ കൊല്ലരുതെന്നും, ഒരു ജനതയുടെ വികാരത്തെ മാനിക്കണമെന്നൊക്കെയായിരുന്നു വിമര്‍ശനം.
എന്നാൽ വിവാദങ്ങൾക്ക് വമ്പൻ ട്വിസ്റ്റുമായാണ് ഫിറോസിന്റെ കടന്നു വരവ് .മയില്‍ കറി വയ്ക്കാന്‍ പോകുകയാണെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. എന്നാല്‍ കോഴിക്കറിയാണ് വച്ചത്. കൂടാതെ മയില്‍ ദേശീയ പക്ഷിയാണെന്നും ആരും അതിനെ കൊല്ലരുതെന്നും അദ്ദേഹം വീഡിയോയുടെ അവസാനം പറയുന്നുമുണ്ട്.’നിങ്ങള്‍ വിചാരിക്കുകയായിരിക്കും ഞങ്ങള്‍ ഈ മയിലിനെ കറിവയ്ക്കാന്‍ പോകുകയാണെന്ന്. ഒരിക്കലുമില്ല. ഞങ്ങള്‍ ഇത് ചെയ്യില്ല. നമ്മുടെ ദേശീയ പക്ഷിയാണ്. ഇതിന്റെ ചന്തം കണ്ടാല്‍ ചെയ്യാന്‍ തോന്നുവോ? ഇത് തിന്നാന്‍ പാടില്ല. ശരിക്ക് ഈ മയില്‍ എന്ന് പറയുന്നത് കഴിക്കാനുള്ള സാധനമല്ല.ആര്‍ക്കെങ്കിലും മനസുകൊണ്ട് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല.ഒരു ക്യൂരിയോസിറ്റി ക്രിയേറ്റ് ചെയ്തെന്നുമാത്രം. എല്ലാവരോടും സ്നേഹം മാത്രം.’ അദ്ദേഹം പറഞ്ഞു.