Home KERALA പാലക്കാട്ട് ഹോട്ടലില്‍ പുലര്‍ച്ചെ തീപിടുത്തം, രണ്ട് മരണം

പാലക്കാട്ട് ഹോട്ടലില്‍ പുലര്‍ച്ചെ തീപിടുത്തം, രണ്ട് മരണം

 

പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ഹോട്ടലില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. രണ്ട് പേര്‍ മരിച്ചു.  താഴത്തെ നിലയിൽ ഹോട്ടലും മുകൾ നിലകളിൽ ലോഡ്ജുമാണ് പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഉടൻതന്നെ അവിടെ ഉണ്ടായിരുന്ന ജീവനക്കാർ പുറത്തേക്കോടി രക്ഷപ്പെട്ടു.

ഫയർഫോഴ്സ് എത്തി തീ അണച്ചശേഷം നടത്തിയ തിരച്ചിലിലാണ് മുകൾ നിലയിലെ മുറിക്കുള്ളിൽ ഒരു സ്ത്രീയെയും പുരുഷനെയും അബോധാവസ്ഥയിൽ കണ്ടത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോഡ്ജിലെ രേഖകൾ മുഴുവൻ നശിച്ചതിനാൽ ഇവർ എവിടത്തുകാരാണെന്ന് വ്യക്തമല്ല. കോട്ടയ്ക്കൽ സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പുകശ്വസിച്ചതാണ് ഇവരുടെ മരണത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here