മുംബൈ: ഒഎന്‍ജിസിയുടെ നവിമുംബൈയിലെ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തു. മൂന്നു പേര് മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ അഗ്നിബാധയുണ്ടായത്.
സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
തീപടര്‍ന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റിലെ കോള്‍ഡ് സ്റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നത്.
തീകെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഉറാന്, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകളാണ് തീകെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്