Home KERALA കൊച്ചിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

കൊച്ചിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

കൊച്ചി: കളമശ്ശേരി കിൻഫ്രയ്ക്ക് സമീപം വൻ തീപിടിത്തം. ഗ്രീൻലീഫ് എക്‌സ്ട്രാക്ഷൻ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട് .കമ്പനിയിലെ ഓയില്‍ ടാങ്കിനാണ് തീപിടിച്ചത്.

രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാരാണ് തീപിടുത്തം ആദ്യം ശ്രദ്ധിച്ചത്. ഇവരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.  ഫയല്‍ യൂണിറ്റുകള്‍ എത്തിയെങ്കിലും തീ ആളിപ്പടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എങ്ങനെയാണ് തീ പിടിച്ചത് എന്നതിനേക്കുറിച്ച് പ്രാഥമിക നിഗമനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. കിന്‍ഫ്ര വ്യാവസായിക പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ ഇതിന് സമീപത്തും നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here