Home Entertainment വിവാഹപന്തലിനു തീ പിടിച്ചാലെന്താ, ‘തീറ്റ മുഖ്യം’ ; വൈറലായി വീഡിയോ

വിവാഹപന്തലിനു തീ പിടിച്ചാലെന്താ, ‘തീറ്റ മുഖ്യം’ ; വൈറലായി വീഡിയോ

താനെ: ഭഷണത്തിനോട് പ്രിയമുള്ളവരാണ് നമ്മൾ എല്ലാവരും. അതൊരു വിവാഹ സൽക്കാരം ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട. എന്നാൽ സൽക്കാരത്തിനിടെ തീ പിടിച്ചാലോ? ജീവന് പ്രാധാന്യം നൽകുമോ ഭക്ഷണത്തിനു നൽകുമോ? അത്തരം ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വിരൽ ആകുന്നത്.

വിവാഹ സൽക്കാരത്തിനിടെ തീ പന്തൽ കത്തിയമരുമ്പോഴും അതൊന്നും കൂസാക്കാതെ ആസ്വദിച്ച് സദ്യ കഴിക്കുന്നവരുടെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയിലാണ് സംഭവം. തീ പിടിച്ചതറിഞ്ഞ് മറ്റുള്ളവർ പരിഭ്രാന്തരായി ചുറ്റിലും ഓടി നടക്കുമ്പോഴാണ് രണ്ട് പേർ ഇതൊന്നും കാര്യമാക്കാതെ ഭക്ഷണം കഴിക്കുന്നത്. അതേസമയം, ചുറ്റിലും നടക്കുന്ന ബഹളം കേട്ട് ഒരാൾ ഇടയ്‌ക്കിടെ തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തിയത്.ഞായറാഴ്ചയായിരുന്നു സംഭവം. വിവാഹമണ്ഡപത്തിലുണ്ടായിരുന്ന കസേരകളും അലങ്കാര വസ്തുക്കളുമെല്ലാം കത്തി നശിച്ചു. പുറത്തുണ്ടായിരുന്ന ആറ് സ്കൂട്ടറുകളും കത്തി നശിച്ചു. ഇതിനിടിയിലാണ് ഇരുവരും തീ പിടിച്ചതൊന്നും കാര്യമാക്കാതെ ഭക്ഷണം ആസ്വദിച്ച് കഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here