സോളാര്‍ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന സ്ത്രീധന പീഡന പരാതിയില്‍ സിബിഐ എഫ്ഐആര്‍ സമര്പ്പിച്്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ ആണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, അബ്ദുല്ല കുട്ടി, എപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. പീഡനത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും ചേര്‍ത്തിട്ടുണ്ട്. സോളാര്‍ കേസിലെ പ്രതി കൂടിയായ സ്ത്രീയാണ് പരാതിക്കാരി. ഇവരുടെ ആവശ്യപ്രകാരമാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്.
ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍ വച്ച് തന്നെ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. അതേ സമയം, ഇവര്‍ ക്ലിഫ് ഹൗസില്‍ പോയതിന് തെളിവില്ലെന്നാണ് അന്വേഷണസംഘം പറഞ്ഞത്. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ മതിയായ രേഖ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഫോണ്‍ വിശദാംശങ്ങള്‍ അടക്കം ലഭിച്ചിരുന്നില്ല.