Home Top News കൊറോണ പ്രതിരോധത്തിന് പണമില്ല; കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കോവിഡ് 19...

കൊറോണ പ്രതിരോധത്തിന് പണമില്ല; കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പിന്തുണ തേടുകയും വിദേശസഹായം അഭ്യര്‍ഥിക്കുകയും ചെയ്തതിന് പിന്നാലെ കുംഭമേളയ്ക്കായി വന്‍തുക അനുവദിച്ചത്

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ 2021-ല്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിനായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പ്രത്യേക സഹായധനം എന്ന നിലയിലാണ് തുക അനുവദിച്ചിട്ടുള്ളത്. കുംഭമേളയ്ക്കുവേണ്ടി വന്‍തുക അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി അറിയിച്ചു.

അതിനിടെ, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പിന്തുണ തേടുകയും വിദേശസഹായം അഭ്യര്‍ഥിക്കുകയും ചെയ്തതിന് പിന്നാലെ കുംഭമേളയ്ക്കായി വന്‍തുക അനുവദിച്ച നടപടി വിവാദമായേക്കും. ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കെയാണിത്.

അഞ്ച് കോടി ജനങ്ങള്‍ മഹാകുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമേളയുടെ സുരക്ഷാ ക്രമീകരണങ്ങളടക്കം ഉത്തരാഖണ്ഡ് സര്‍ക്കാര്‍  തുടങ്ങിക്കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടക്കമുള്ളവയാണ് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here