ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ 2 വര്‍ഷത്തിലൊരിക്കലാക്കാന്‍ ഫിഫ സാധ്യത ആരായുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ടൂര്‍ണമെന്റ് കാലാവധി കുറയ്ക്കാനാണ് ആലോചന. നിലവില്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് വേള്‍ഡ് കപ്പ് നടക്കുന്നത്.
സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഈ ശുപാര്‍ശ ആദ്യം മുന്നോട്ട് വച്ചത്. അടുത്ത വര്‍ഷം ഖത്തറിലാണ് പുരുഷന്മാരുടെ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നടക്കാന്‍ ഒരുങ്ങുന്നത്. സ്ത്രീകളുടെ ലോകകപ്പ് ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളിലായി 2023ല്‍ നടക്കും. കാലാവധി കുറയ്ക്കാനുള്ള സാധ്യതകളില്‍ പഠനം തുടരുന്നതായി ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി.