Home Business പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്കുള്ള കുടുംബപെന്‍ഷന്‍ വര്‍ധിപ്പിച്ചു

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്കുള്ള കുടുംബപെന്‍ഷന്‍ വര്‍ധിപ്പിച്ചു

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്കുള്ള കുടുംബപെന്‍ഷന്‍ വര്‍ധിപ്പിച്ചു. ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുന്നോട്ട് വച്ച ശുപാര്‍ശ ധനമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. എന്‍പിഎസ് തൊഴിലുടമ വിഹിതവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കുടുംബ പെന്‍ഷനില്‍ മുപ്പതിനായിരം മുതല്‍ മുപ്പത്തിഅയ്യായിരം രൂപ വെയാണ് വര്‍ദ്ധിക്കുക. മരിച്ച ബാങ്ക് ജീവനക്കാരുടെ കുടുംബത്തിന് പരമാവധി പെൻഷനായി നിശ്ചയിച്ചിരുന്ന 9,284 രൂപയുടെ പരിധി ഒഴിവാക്കി അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമെന്ന പുതിയ മാനദണ്ഡം നടപ്പിലാക്കി. ജീവനക്കാരുടെ എൻ.പി.എസിൽ തൊഴിലുടമയുടെ വിഹിതം നിലവിലെ 10 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here