Home Dont miss സമൂഹമാധ്യമത്തിലൂടെ പ്രണയം നടിച്ച് യുവാവില്‍ നിന്ന് പണം തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

സമൂഹമാധ്യമത്തിലൂടെ പ്രണയം നടിച്ച് യുവാവില്‍ നിന്ന് പണം തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

 

സമൂഹമാധ്യമത്തിലൂടെ പ്രണയം നടിച്ച് യുവാവില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ പാര്‍വതി ടി.പിള്ളയും ഭര്‍ത്താവ് സുനില്‍ ലാലും ആണ് അറസ്റ്റിലായത്. കുളനട സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. അടൂര്‍ കോടതിയില്‍ പ്രതികളെ ഹാജരാക്കി. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ വര്‍ഷമാണ് കുളനട സ്വദേശി പാര്‍വതിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നായിരുന്നു സ്വയം പരിചയപ്പെടുത്തിയത്. പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും പറഞ്ഞു.

പത്ത് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ നഷ്ടമായെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിന് പണം ആവശ്യമാണെന്നും പറഞ്ഞു പാര്‍വതി യുവാവിന്റെ കൈയില്‍ നിന്ന് ആദ്യം പണം വാങ്ങിച്ചു. പിന്നീട് ചികിത്സ ഉണ്ടെന്ന് ധരിപ്പിച്ച് പലപ്പോഴായി പതിനൊന്ന് ലക്ഷത്തില്‍ അധികം രൂപ പാര്‍വ്വതിക്ക് എത്തിച്ചതായി യുവാവ് പറഞ്ഞു. വിവാഹസന്നദ്ധത അറിയിച്ചെങ്കിലും വിവാഹത്തിന്റെ കാര്യം പറയുമ്പോള്‍ പാര്‍വതി ഒഴിഞ്ഞു മാറിയിരുന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ യുവാവ് നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് ഇവര്‍ വിവാഹിതയും ഒരു കുട്ടിയുമുള്ള സ്ത്രീ ആണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് പന്തളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here