റാഞ്ചി: ആഴ്ചയില്‍ മൂന്ന് ദിവസം ഭാര്യക്കൊപ്പം താമസിക്കണം, മൂന്ന് ദിവസം കാമുകിക്കൊപ്പവും. ഒരു ദിവസം അവധിയെടുക്കാം. റാഞ്ചി കോല്ക്കല് സ്വദേശി രാജേഷ് മഹതോക്ക് ഝാര്‍ഖണ്ഡ് പോലീസാണ് ഈ നിര്‍ദേശം നല്‍കിയത്. കാമുകിക്കൊപ്പം രാജേഷ് ഒളിച്ചോടിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ആദ്യം കാമുകിയുടെ വീട്ടുകാരാണു പോലീസിനെ സമീപിച്ചത്.
രാജേഷ് തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആരോപണം. ഭര്‍ത്താവിനെ തട്ടിയെടുത്തെന്നു കാട്ടി രാജേഷിന്റെ ഭാര്യയും പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡിയിലായപ്പോഴേക്കും കാമുകിയെയും രാജേഷ് ‘വിവാഹം’ ചെയ്തിരുന്നു. ആദ്യ വിവാഹത്തിലെ മക്കള്‍ അനാഥരാകുമെന്നായിരുന്നു യഥാര്‍ഥ ഭാര്യയുടെ വാദം. തുടര്‍ന്നാണു പോലീസ് ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവച്ചത്. രേഖാമൂലം ഇരുകൂട്ടരും സമ്മതിച്ചതിനുശേഷമാണു കേസ് അവസാനിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കുശേഷം കാമുകി പിണങ്ങി. ഇതോടെ പീഡിപ്പിച്ചെന്നു കാട്ടി അവര്‍ പരാതി നല്കി. ഇതോടെയാണു ഒത്തുതീര്‍പ്പ് കരാര്‍ പുറത്തുവിട്ടശേഷം രാജേഷ് ഒളിവില്‍ പോയത്.