Home Govt Release ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയും

ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയും

രാജ്യത്ത് അവശ്യമരുന്നുകളുടെ വില കുറയും. ഇതിനായുള്ള പുതുക്കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. 39 മരുന്നുകളുടെ കൂടി വിലയാണ് കുറയുക. അര്‍ബുദത്തിന്റെ മരുന്നുകള്‍ക്ക് എണ്‍പത് ശതമാനം വരെ വില കുറയും. അസാസൈറ്റിഡിനും ഫുള്‍വെസ്ട്രന്‍റും ലെനലിഡോമൈഡും അടക്കമുള്ള കാന്‍സര്‍ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. അമിക്കാസിനും ഫിനോക്സിമിതൈല്‍ പെനിസിലിനും അടക്കം 7 ആന്‍റിബയോട്ടിക്കുകള്‍ പട്ടികയിലുണ്ട്. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകള്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പുതിയ മരുന്നുകള്‍ കൂടി എത്തിയതോടെ പട്ടികയില്‍ ആകെ 374 മരുന്ന് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here