Home KERALA എറണാകുളം ജില്ലയില്‍ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നേട്ടം

എറണാകുളം ജില്ലയില്‍ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നേട്ടം

എറണാകുളം ജില്ലയ്ക്ക് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നേട്ടമായി. അതിഥി തൊഴിലാളികള്‍ക്കും നൂറ് ശതമാനം ആദ്യ ഡോസ് നല്‍കിയ ആദ്യ ജില്ലയായി എറണാകുളം മാറി. ജില്ലയിലെ 79,197 അതിഥി തൊഴിലാളികളാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 4313 പേർ രണ്ടാം ഡോസും സ്വീകരിച്ചു.  ആകെ 83510 തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചു.148 ക്യാമ്പുകളാണ് വാക്സിനേഷനായി നടത്തിയത്.

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് എന്നിവ ഒരുമിച്ചാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ വാക്സിൻ നൽകിയത്. ജില്ലയിലെ 14 ബ്ലോക്കുകളിലായി 260 വാക്സിൻ സെന്ററുകൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്സിൻ സെന്ററുകളായി ഉൾപ്പെടുത്തി.

പട്ടികവർഗക്കാർക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 7089 പേർക്കും വാക്സിൻ നൽകി. ഭിന്നശേഷിക്കാർക്കു വേണ്ടി നടപ്പാക്കിയ ഡിസ്പൽവാക്സ് മുഖേന 55443 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. എച്ച്.ഐ.വി. ബാധിതർക്കായി നടത്തിയ ആർട് വാക്സ് മുഖേന 411 പേരിലും വാക്സിനെത്തി. വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 21662 ആളുകൾക്കും വാക്സിൻ നൽകി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ 57 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. മാതൃകവചം പദ്ധതിയിലൂടെ 8699 ഡോസ് കൈമാറി ഗർഭിണികൾക്കും വാക്സിന്റെ സുരക്ഷ നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here