Home Entertainment സിഗ്നല്‍ ആപ്പിന്റെ മേധാവി സ്ഥാനമൊഴിഞ്ഞു

സിഗ്നല്‍ ആപ്പിന്റെ മേധാവി സ്ഥാനമൊഴിഞ്ഞു

സാന്‍ഫ്രാന്‍സിസ്‌കോ: മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന്റെ സ്ഥാപകനായ മോക്‌സി മര്‍ലിന്‍ സ്‌പൈക്ക് സിഇഒ സ്ഥാനമൊഴിഞ്ഞു. സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിഗ്നലിന് ജനപ്രീതി വര്‍ധിച്ചത്. വാട്‌സാപ്പിന്റെ സഹസ്ഥാപകനയാ ജാക്ക് കോം സിഗ്നലിന്റെ ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കും.

സ്വകാര്യതയും സമാധാനവും തേടി ഇന്ത്യയിലും നിരവധിയാളുകള്‍ സിഗ്നല്‍ ഉപയോഗിക്കുന്നുണ്ട്. വാട്‌സാപ്പ് വ്യാപകമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യ വിതരണത്തിനായി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആളുകള്‍ വ്യാപകമായി സിഗ്നലിലേക്ക് ചേക്കേറാന്‍ തുടങ്ങിയത്. 2014 ല്‍ തുടക്കമിട്ട സിഗ്നലിന് നാല് കോടി പ്രതിമാസ ഉപഭോക്താക്കളുണ്ട്. സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഗ്നലിന്റെ ബോര്‍ഡ് അംഗമായി മര്‍ലിന്‍സ്‌പൈക്ക് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here