Home Uncategorized വാക്ക് വാക്ക് തന്നെ, മൊട്ടയടിക്കുമെന്ന് പറഞ്ഞാല്‍ അടിച്ചിരിക്കും

വാക്ക് വാക്ക് തന്നെ, മൊട്ടയടിക്കുമെന്ന് പറഞ്ഞാല്‍ അടിച്ചിരിക്കും

ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം.അഗസ്തി തല മൊട്ടയടിച്ചു. മന്ത്രി എം.എം.മണിയോടേറ്റ പരാജയത്തെ തുടര്‍ന്നാണ് അഗസ്തി മൊട്ടയടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഇരുപതിനായിരം വോട്ടിന് തോറ്റാല്‍ മൊട്ടയടിക്കുമെന്ന് അഗസ്തി നേരത്തെ പറഞ്ഞിരുന്നു. മണിയാശാനെതിരെ 38,305 വോട്ടിനാണ് അഗസ്തി പരാജയം ഏറ്റുവാങ്ങിയത്. 2016ല്‍ 1109 വോട്ടിന് വിജയിച്ച എംഎം മണിക്ക് ഇത്തവണ 30 ഇരട്ടിയില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. വാക്ക് പാലിക്കാനുള്ളതാണ് എന്ന അടിക്കുറിപ്പോടെ അഗസ്തി തന്നെയാണ് തന്റെ പുതിയ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here