കാലിഫോർണിയ: ജനപ്രിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാനുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ നീക്കത്തിന് തടയിടാൻ മറ്റൊരു കോടീശ്വരൻ. ട്വിറ്ററിലെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളും സൗദി രാജകുമാരനുമായ അൽ വലീദ് ബിൻ തലാലാണ് മസ്കിന് എതിർത്ത് രംഗത്ത് വന്നത്.
ഇലോൺ മസ്ക് മുമ്പിൽ വച്ച ഓഫർ, ട്വിറ്ററിന്റെ പരമ്പരാഗത മ്യൂല്യങ്ങളോട് യോജിക്കുന്നതല്ല എന്നാണ് ബിന്‍ തലാലിന്റെ പ്രതികരണം. ട്വിറ്ററിന്റെ വലിയൊരു ശതമാനം ഓഹരി ഉടമയെന്ന നിലയിൽ മസ്കിന്റെ ഓഫർ നിരസിക്കുന്നെന്നാണ് ബിൻ തലാൽ ട്വീറ്റ് ചെയ്തത്. ബിൻ തലാലിന്റെ നേതൃത്വത്തിലുള്ള കിങ്ഡം ഹോൾഡിങ് കമ്പനി(കെഎച്ച്സി)ക്കാണ് ട്വിറ്ററിൽ നിക്ഷേപമുള്ളത്. ലോകത്തെ ഏറ്റവും വലിയ ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ് കമ്പനികളിലൊന്നാണ് കെ.എച്ച്.സി. ബിൻ തലാലാണ് കമ്പനി ചെയർമാൻ.
I don’t believe that the proposed offer by @elonmusk ($54.20) comes close to the intrinsic value of @Twitter given its growth prospects.
Being one of the largest & long-term shareholders of Twitter, @Kingdom_KHC & I reject this offer.https://t.co/Jty05oJUTk pic.twitter.com/XpNHUAL6UX
— الوليد بن طلال (@Alwaleed_Talal)April 14, 2022
ട്വിറ്ററിൽ മാത്രമല്ല, ഫോർ സീസൺസ് ഹോട്ടൽ ശൃംഖല, ഉബർ, ലിഫ്റ്റ്, സിറ്റി ഗ്രൂപ്പ് തുടങ്ങിയ വമ്പൻ കമ്പനികളിലും കെ.എച്ച്.സിക്ക് നിക്ഷേപമുണ്ട്.രാജകുമാരന്റെ ട്വീറ്റിന് പിന്നാലെ, രണ്ട് ചോദ്യങ്ങളുമായി മസ്ക് രംഗത്തെത്തി. കമ്പനിക്ക് പ്രത്യക്ഷമായും പരോക്ഷമായും എത്രയാണ് ട്വിറ്ററിലെ ഓഹരി, ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഭരണകൂടത്തിന്റെ അഭിപ്രായമെന്താണ്? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.
5 .2 ശതമാനം ഓഹരിയാണ് സൗദി രാജകുമാരന്റെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിക്ക് ട്വിറ്ററിലുള്ളത്. അതേസമയം മസ്കിനാവട്ടെ 9.2 ശതമാനം ഓഹരി ട്വിറ്ററിൽ നിലവിലുണ്ട്. 43 ബില്യൺ ഡോളറിന് വാങ്ങാമെന്ന ഓഫറാണ് ട്വിറ്റര്‍ ചെയര്മാന് ഇലോണ്‍ മസ്ക് അയച്ച കത്തില്‍ പറയുന്നത്. ട്വിറ്റർ വാങ്ങാനായി 4300 കോടി യുഎസ് ഡോളർ മുടക്കാമെന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്. ഒരു ഓഹരിക്ക് 54.20 ഡോളർ (4135 ഇന്ത്യൻ രൂപ) മൂല്യം. ഏപ്രിൽ നാലിന് ട്വിറ്ററിലെ മസ്കിന്റെ ഓഹരി 9.2 ശതമാനം ആയി ഉയർന്നിരുന്നു. ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സിയുടെ ഓഹരിയുടെ നാലിരട്ടിയിലധികമാണ് മസ്ക് സ്വന്തമാക്കിയത്.
. ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്ക് സോഷ്യൽ മീഡിയാ ഭീമന് വില പറഞ്ഞത്. തന്റെ ഓഫർ പരിഗണിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന നിലയിലുള്ള തന്റെ സ്ഥാനം പുനഃപരിശോധിക്കുമെന്നും ട്വിറ്റർ ചെയർമാന് എഴുതിയ കത്തിൽ മസ്ക് വ്യക്തമാക്കി