Home Cinema ആരാധകരെ നിരാശയിലാഴ്ത്തി എലന്‍ ഷോ അവസാനിക്കുന്നു

ആരാധകരെ നിരാശയിലാഴ്ത്തി എലന്‍ ഷോ അവസാനിക്കുന്നു

അമേരിക്കയിലെ പ്രശസ്ത ടോക്ക് ഷോയായ എലന്‍ ഷോ അവസാനിപ്പിച്ചു. പത്തൊമ്പത് സീസണുകളിലായി നടന്ന ഷോയ്ക്ക് ലോകമെമ്പാടും ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. നവമാധ്യമങ്ങളിലൂടെ ചില എപ്പിസോഡുകളും പ്രസക്ത വീഡിയോ ശകലങ്ങളും നിരവധി തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടിട്ടുണ്‍ട്. അണിയറയിലെ ചില പ്രശ്‌നങ്ങളാണ് ഷോയില്‍ നി്ന്നുള്ള എലന്റെ പിന്‍മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ എപ്പിസോഡിനും 42 ദശലക്ഷത്തിന് മുകളില്‍ പ്രേക്ഷകരാണ് എലന്‍ ഷോയ്ക്ക് ഉള്ളത്.

അമേരിക്കയില്‍ സ്വവര്‍ഗ അനുരാഗി സമൂഹത്തിന്റെ മുഖമായാണ് എലന്‍ പ്രധാനമായും അറിയപ്പെടുന്നത്. അമ്പതില്‍ അധികം എമ്മി അവാര്‍ഡുകള്‍ എലനെ തേടി വന്നിട്ടുണ്‍ട്. ടോക് ഷോയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് എലന്‍. ഇവരുടെ വാര്‍ഷിക വരുമാനം 84 മില്യന് അടുത്തു വരും. ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പ്രശസ്തരില്‍ 12ആമത്തെ സ്ഥാനത്താണ് എലന്‍. അതേ സമയം, തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആരാധകര്‍ എലന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. 2003 സെപ്തംബറിലാണ് ഷോ ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here