Home KERALA ആവേശം മിന്നിച്ച് 74.02%; ഐതിഹാസിക ജയം അവകാശപ്പെട്ട് മുന്നണികള്‍ച ഏറ്റവും ഉയര്‍ന്ന പോളിംഗ്-കോഴിക്കോട് ;കുറവ് പത്തനംതിട്ടയില്‍

ആവേശം മിന്നിച്ച് 74.02%; ഐതിഹാസിക ജയം അവകാശപ്പെട്ട് മുന്നണികള്‍ച ഏറ്റവും ഉയര്‍ന്ന പോളിംഗ്-കോഴിക്കോട് ;കുറവ് പത്തനംതിട്ടയില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്. 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.
എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള കൃത്യവിവരവും തപാല്‍ വോട്ടുകളുടെ കണക്കും ലഭിക്കുന്നതോടെ പോളിംഗ് ശതമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് (77.35%) ഏകദേശം തുല്യമാകുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണുന്ന മേയ് രണ്ടു വരെ ഇനി 25 നാള്‍ കാത്തിരിപ്പ്.പ്രചാരണകാലത്തുടനീളം കത്തിനിന്ന രാഷ്ട്രീയ വിഷയങ്ങളെയും ആരോപണ, പ്രത്യാരോപണങ്ങളെയും പൊടുന്നനെ മറികടന്ന് ശബരിമല വിവാദം ഇന്നലെ വീണ്ടും സജീവ ചര്‍ച്ചയായത് ഇടതുപക്ഷത്ത് അപ്രതീക്ഷിത സമ്മര്‍ദ്ദവും യു.ഡി.എഫ്, എന്‍.ഡി.എ ക്യാമ്പുകളില്‍ പ്രതീക്ഷയും ഉയര്‍ത്തിയിട്ടുണ്ട്. വിശ്വാസി വിഷയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ രാവിലെ കൊളുത്തിയ പടക്കം, യു.ഡി.എഫും ബി.ജെ.പിയും ഏറ്റെടുത്തതോടെ വോട്ടെടുപ്പു ദിനത്തിലെ വെടിക്കെട്ടായി മാറുകയായിരുന്നു. വിശ്വാസിവോട്ടുകളെ ഇത് എങ്ങനെ സ്വാധീനിച്ചെന്നറിയാന്‍ അന്തിമഫലമെത്തണം.പൊതുവെ സമാധാനപരമായിരുന്ന പോളിംഗ്, രാവിലെ 10 മണിയോടെ 20 ശതമാനവും ഉച്ച പിന്നിട്ടതോടെ 50 ശതമാനവും കടന്നിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലെ പോളിംഗ് കണക്ക് മുന്നണികളുടെ പിരിമുറുക്കം കൂട്ടിയിട്ടുണ്ട്. ത്രികോണപ്പോര് നടന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലുള്‍പ്പെടെ മികച്ച പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാത്രി ഒന്‍പതിന് പുറത്തുവിട്ട കണക്കനുസരിച്ച് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്- 77.95%. കുറവ് പത്തനംതിട്ട ജില്ലയില്‍- 67.05%.

LEAVE A REPLY

Please enter your comment!
Please enter your name here