Home Police Exclusive… ഇലന്തൂരിലെ കൊലപാതകം: പ്രതികള്‍ അടുത്ത ബന്ധുക്കള്‍; അന്വേഷണം അവസാനഘട്ടത്തില്‍;അറസ്റ്റ് ഉടന്‍

Exclusive… ഇലന്തൂരിലെ കൊലപാതകം: പ്രതികള്‍ അടുത്ത ബന്ധുക്കള്‍; അന്വേഷണം അവസാനഘട്ടത്തില്‍;അറസ്റ്റ് ഉടന്‍

പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ ഇലന്തൂരില്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അടുത്ത ബന്ധുക്കള്‍ പ്രതികളാകും.കൊല്ലപ്പെട്ട ഏബ്രഹാമിന്റെ മകനും ഭാര്യയുടെ സഹോദരി ഭര്‍ത്താവിലേക്കുമാണ് അന്വേഷണം അവസാനിക്കുന്നത്.

കുടുംബ പ്രശ്നം സംസാരിച്ച് പരിഹരിക്കാനെത്തിയ അടുത്ത ബന്ധുക്കളും ഏബ്രഹം ഇട്ടിയും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമായത്.

ഇലന്തൂര്‍ ഈസ്റ്റ് കിഴക്കേഭാഗത്ത് എബ്രഹാം ഇട്ടി (52) യെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ വെളളിയാഴ്ച പകല്‍ കണ്ടെത്തിയത്.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ, മക്കള്‍ എന്നിവരുമായി ഒന്നര വര്‍ഷമായി പിണക്കത്തിലായിരുന്നു. ഒറ്റക്ക് സ്വന്തം വീട്ടിലായിരുന്നു താമസം.

വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന കിണറ്റിലേക്കുളള മോട്ടോര്‍ തിരികെ എടുക്കാനെത്തിയ തൊഴിലാളി എബ്രഹാമിനെ അന്വേഷിച്ചെങ്കിലും കാണാനായില്ല. നേരം പുലര്‍ന്ന് ഏറെക്കഴിഞ്ഞിട്ടും പുറത്തേയ്ക്കുളള ലൈറ്റുകള്‍ ഓഫ് ചെയ്യാത്ത സാഹചര്യം സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് സമീപവാസികളില്‍ ചിലര്‍ വീട്ടിലെത്തി വിളിച്ചു. പ്രധാന വാതില്‍ ചാരിയ നിലയിലായിരുന്നു. ഉള്ളില്‍ കടന്നപ്പോള്‍ അടുക്കള ഭാഗത്ത് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്.മുറിയില്‍ നിന്നും മാരാകായുധങ്ങള്‍ കണ്ടെത്തിരുന്നു.ജില്ലാ പോലീസ് ചീഫ് നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here