Home Crime ഇലന്തൂരിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മകന്റെയും സുഹൃത്തിന്റെ അച്ഛന്റെയും ക്വട്ടേഷന്‍; മകന്‍ ഉള്‍പ്പെടെ...

ഇലന്തൂരിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മകന്റെയും സുഹൃത്തിന്റെ അച്ഛന്റെയും ക്വട്ടേഷന്‍; മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍;കൊലപാതക കാരണം അമ്മയെപ്പറ്റി മകനേട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോഴുളള സംഘര്‍ഷം;

 

പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. മകനും ഇയാളുടെ സുഹൃത്തിന്റെ അച്ചനുമായ ഷാജി ചാക്കോയും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി (കൊച്ചുമോന്‍-52) കൊല്ലപ്പെട്ട കേസില്‍ മകന്‍ റെബിന്‍(20), പ്രകാശ് കുമാര്‍ (47), അമ്പു (38), ഷാജി ചാക്കോ(52), സുജിത്ത് (39), വര്‍ഗീസ് ചെറിയാന്‍ (രാജന്‍-55), അച്ചു വര്‍ഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് കൊച്ചുമോന്‍ മകനെ വിളിച്ച് ആശയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു. ഈ വിവരം മകന്‍ റെബിന്‍ സുഹൃത്തിന്റെ അച്ഛനായ ഷാജി ചാക്കോയെ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഷാജി ചാക്കോ കൊച്ചുമോനെ മര്‍ദ്ദിക്കനായി സുഹൃത്തുക്കളായ പ്രകാശ്, സുജിത്ത്, വര്‍ഗീസ് ചെറിയാന്‍ എന്നിവരെ വിളിച്ചു വരുത്തി. പ്രകാശ് സഹായത്തിന് അമ്പുവിനെയും വിളിച്ചു. അങ്ങനെ റെബിനെയും കൂട്ടി സംഘം കാറില്‍ കൊച്ചുമോന്റെ വീട്ടിലെത്തി പ്രതികള്‍ കൊച്ചുമോനെ മര്‍ദ്ദിച്ചു.പ്രതിരോധിക്കുന്നതിനായി കൊടുവാളുമായി വന്ന കൊച്ചുമോനെ പ്രതികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു. അമ്പു കൊച്ചുമോന്റെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കി. ഇതു തടഞ്ഞ കൊച്ചുമോനെ നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു.ഇതിനിടെ മൂര്‍ച്ചയേറിയ എന്തോ സാധനം കൊണ്ട് പ്രതികള്‍ കൊച്ചുമോന്റെ കഴുത്തില്‍ അടിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ഭാഗം കഴുത്തില്‍ തുളഞ്ഞു കയറിയതോടെ കൊച്ചുമോന്‍ ചോരയൊലിപ്പിച്ച് വീണു. പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കൊച്ചുമോന്‍ മരിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പിച്ച റെബിന്‍ പിറ്റേന്ന് രാവിലെ സമീപ വാസിയായ അക്കു വര്‍ഗീസിനെ വിളിച്ച് കൊച്ചുമോന്‍ അവിടെ ഉണ്ടോ എന്ന് നോക്കി വരാന്‍ പറഞ്ഞ് അയയ്ക്കുകയായിരുന്നു. തലേന്ന് രാത്രി നടന്ന സംഭവങ്ങള്‍ റെബിന്‍ അച്ചുവിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ സംഭവം അറിഞ്ഞ് സ്ഥലത്ത് വന്ന പോലീസ് നായ ഓടിക്കയറിയത് അച്ചുവിന്റെ പണി നടക്കുന്ന വീട്ടിലേക്കും അവര്‍ താമസിക്കുന്ന വീട്ടിലേക്കുമായിരുന്നു. അച്ചുവിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

രണ്ടു വര്‍ഷം മുന്‍പ് കൊച്ചുമോന്‍ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി വിട്ടതാണ്. വീടിനുള്ളില്‍ തിരിച്ചു കയറാനുള്ള അവകാശം കോടതിയില്‍ നിന്ന് ഭാര്യയും മക്കളും സമ്പാദിച്ചിരുന്നു. എന്നിട്ടും ഇവരെ വീട്ടില്‍ കയറ്റാന്‍ കൊച്ചുമോന്‍ തയാറായിരുന്നില്ല.
കുടുംബ വഴക്കിനെ തുടര്‍ന്ന് കൊച്ചുമോന്‍ അടിച്ചിറക്കി വിട്ട ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും നാലാം പ്രതി ഷാജി ചാക്കോയുടെ വീട്ടിലാണ് കഴിഞ്ഞ ഏഴു മാസമായി താമസിച്ചിരുന്നത്. ഷാജി ചാക്കോയുടെ മകനും റെബിനും സുഹൃത്തുക്കളാണ്. ഷാജി ചാക്കോയുടെ സുഹൃത്തുക്കളാണ് പ്രകാശ്കുമാര്‍, സുജിത്ത്, വര്‍ഗീസ് ചെറിയാന്‍ എന്നിവര്‍. ഇതില്‍ പ്രകാശ് കുമാറിന്റെ സുഹൃത്താണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മെഴുവേലി സ്വദേശി അമ്പു. ഏഴാം പ്രതി അച്ചു വര്‍ഗീസ് റെബിന്റെ സുഹൃത്താണ് ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here