Home Crime പത്തനംതിട്ട ബാങ്കില്‍ നിന്നും എട്ട് കോടി തട്ടിയെടുത്തു

പത്തനംതിട്ട ബാങ്കില്‍ നിന്നും എട്ട് കോടി തട്ടിയെടുത്തു

പത്തനംതിട്ട കാനറ ബാങ്കില്‍ നിന്നും എട്ട് കോടി പതിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. ഇതേ ബാങ്കിലെ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയത് എന്നാണ് കരുതുന്നത്. ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസാണ് പ്രതിയെന്ന് പ്രാഥമിക നിഗമനം. ഇയാള്‍ കുടുംബസമേതം ഒളിവില്‍ പോയി. ഓഡിറ്റിങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പതിനാല് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത് എന്നാണ് കണ്ടെത്തിയത്. അതേ സമയം, ബ്രാഞ്ച് മാനേജര്‍ അടക്കം അഞ്ച് പേരെ സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here