Home NATIONAL തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി; ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടിയുടെ ഈടില്ല...

തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി; ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടിയുടെ ഈടില്ല വായ്പ: നാല് വര്‍ഷം കാലാവധി, തിരിച്ചടവിന് മൊറട്ടോറിയം

ന്യൂഡല്‍ഹി: ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടിയുടെ വായ്പ. നാല് വര്‍ഷമാണ് വായ്പാ കാലാവധി. ഒരു വര്‍ഷത്തേയ്ക്ക് തിരിച്ചടവിന് മൊറട്ടോറിയവും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.

പണലഭ്യത ഉറപ്പാക്കാനായി 15 നടപടികളാണ് . 100 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഗുണം ലഭിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്കായി അപേക്ഷിക്കാമെന്ന് ധനമന്ത്രി അറിയിച്ചു.

തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി പ്രഖ്യാപിച്ചു. രണ്ട് ലക്ഷത്തോളം ചെറുകിട വ്യവസായികള്‍ക്ക് ഗുണം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ പരിധി പരിഷ്‌കരിക്കും. നിര്‍മ്മാണ-സേവനമേഖലകള്‍ ഏകീകരിക്കും. ഇടത്തരം-ചെറുകിട വ്യവസായങ്ങളുശട (എംഎസ്എംഇ) നിര്‍വചനം മാറ്റി. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വരെ വിറ്റുവരവും ഉള് സംരംഭങ്ങള്‍ മൈക്രോ വിഭാഗത്തിലും. പത്ത് കോടി വരെ നിക്ഷേപവും 50 കോടി വരെ വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും, 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ ഇടത്തരം വിഭാഗത്തിലുമാണ്.

200 കോടി വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ഇനി ആഗോള ടെണ്ടര്‍ വിളിക്കില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്‍തൂക്കം നല്‍കും. പിഎഫ് സഹായം മൂന്നു മാസത്തേയ്ക്ക് കുടി സര്‍ക്കാര്‍ നീട്ടി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പിഎഫ് വിഹതത്തില്‍ കുറവ് വരുത്തി. 12 ശതമാനത്തില്‍ നിന്ന് 10 ശതമാനാമായാണ് കുറവ് വരുത്തിയിരിക്കുന്നത്. നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ളിടത്താണ് പിഎഫ് വിഹിതത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here