Home NATIONAL സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെയെ നിയമിക്കാന്‍ ജ.ഗൊഗോയ് ശുപാര്‍ശ ചെയ്തു

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെയെ നിയമിക്കാന്‍ ജ.ഗൊഗോയ് ശുപാര്‍ശ ചെയ്തു

ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. ചീഫ് ജസ്റ്റിസ് ഗോഗോയുടെ നിയമന ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബർ 18 ന് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും.

സുപ്രീം കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമൻ ആണ് ജസ്റ്റിസ് ബോബ്‌ഡെ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ ചീഫ് ജസ്റ്റിസ് അധികാരമേൽക്കുക.  2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ഔദ്യോ​ഗിക കാലാവധി.

2000 ല്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ്  എസ് എ ബോബ്‌ഡെ 2012 ല്‍  മധ്യപ്രദേശ് ഹൈക്കോടതി ചീഫ് സ്റ്റിസായി. 2013 മുതല്‍ സുപ്രീംകോടതി ജസ്റ്റിസായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാനുള്ള അവകാശം അധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here