പത്തനംതിട്ട: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോന്നിയില്‍ മാത്രം പ്രചരണത്തിനത്തിക്കാനുളള നീക്കത്തിന് തിരിച്ചടി. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു ജനീഷ് കുമാര്‍ മത്സരിക്കുന്ന കോന്നിയില്‍ ജില്ലയിലെ ഡി.വൈ.എഫ്ക്കാരെ ഒന്നാം തീയതി മുതല്‍ പ്രചരണത്തിന് എത്തിക്കാന്‍ ഡി.വൈ.എഫ്ഐ ജില്ലാ നേതൃത്വം തീരുമാനം എടുത്തിരുന്നു. ഈക്കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ ഡി.വൈ.എഫ്ഐയുടെ മണ്ഡലം കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത് ഡി.വൈ.എഫ് ഐ ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പത്തനംതിട്ട, തിരുവല്ല, റാന്നി, മണ്ഡലം കമ്മിറ്റികളില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിംഗ് സമയത്ത് തന്നെ ഇതിനെതിരെ ചിലര്‍ രംഗത്ത് വന്നിരുന്നു. സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനിറങ്ങാതെ ഒരു മണ്ഡത്തിലേക്ക് മാത്രമായി ജില്ലയിലെ യുവജനങ്ങളെ പ്രചരണത്തിന് കൊണ്ടുപോകുന്നത് ശരിയാല്ലായെന്നു മിക്ക പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഡി.വൈ.എഫ്ഐ കേന്ദ്ര നേതാവുകൂടിയായ ജനീഷ് കുമാറിന്റെ സമ്മര്‍ദ്ദത്തിന് മേല്‍ ജില്ലാ നേതൃത്വം മുട്ടുമടക്കുകയും മുന്‍ തീരുമാനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
എന്നാല്‍ ഇന്നലെ ജില്ലിയലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ശ്രദ്ധയില്‍ ഈ വിഷയം വരുകയും അദ്ദഹം ഈ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ആറന്മുള, കോന്നി,റാന്നി നിയോജക മണ്ഡലം യോഗങ്ങളില്‍ ഊ വിഷയം ചിലര്‍ ചൂണ്ടുക്കാട്ടി. മണ്ഡലങ്ങലില്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അതാത് മണ്ഡലങ്ങളില്‍ ഉളളവര്‍ അവിടെ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും വിജയരാഘവന് കര്‍ശനം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജില്ലയിലെ യുവതയെ മുഴുവന്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കാനുളള ഡി.വൈ.എഫ്.ഐ നേതാവിന്റെ നീക്കത്തിന് ഇത് തിരിച്ചടിയുമായി.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും ജനീഷ് കുമാര്‍ ജില്ലയിലെ മുഴുവന്‍ യുവാതി യുവാക്കളെയും കോന്നിയില്‍ പ്രചാരണത്തിന് എത്തിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തനം മാനദണ്ഡമാക്കാതെ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചര്‍ക്ക് മാത്രമാണ് പീന്നീട് ജില്ലയിലെ ഡി.വൈഎഫ് ഐ രംഗത്ത് പ്രമേഷനടക്കം നല്കിയതും. ഇത്തവണയും അത്തരത്തിലുളള ഒരു നീക്കമാണ് നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ കോന്നിയിലേക്കും പോകുമ്പോള്‍ മറ്റുമണ്ഡലങ്ങളിലും പ്രവര്‍ത്തനം താറുമാറാകുമെന്നാണ് മിക്ക മണ്ഡലം കമ്മിറ്റികളിലും അഭിപ്രായം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.