Home Auto ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധി ഒരു മാസം കൂടി നീട്ടി

ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധി ഒരു മാസം കൂടി നീട്ടി

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി ഒരു മാസം കൂടി കേന്ദ്രം നീട്ടി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആണ് ഒരു മാസം കൂടി നീട്ടിയത്. സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു ആണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 30ന് സര്‍ട്ടിഫിക്കറ്റ് കാലാവധി
അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ച് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നല്‍കിയിരുന്നു. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കണമെന്ന് മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here