Home KERALA ബുധനാഴ്ച മുതല്‍ ഇന്‍ കാര്‍ ഡൈനിങ്, ഹോട്ടലുകളില്‍ കയറാതെ കാറിലിരുന്ന് ഭക്ഷണം കഴിക്കാം

ബുധനാഴ്ച മുതല്‍ ഇന്‍ കാര്‍ ഡൈനിങ്, ഹോട്ടലുകളില്‍ കയറാതെ കാറിലിരുന്ന് ഭക്ഷണം കഴിക്കാം

ബുധനാഴ്ച മുതല്‍ കെടിഡിസിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റെസ്റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിങ് സൗകര്യം ഒരൂങ്ങും. പാര്‍ക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്. സ്വന്തം വാഹനങ്ങളില്‍ തന്നെ ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാകും. ഇന്‍ കാര്‍ ഡൈനിംഗിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് കായംകുളം ആഹാര്‍ റെസ്‌റ്റോറന്റില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍ഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മശാല എന്നിവിടങ്ങളിലെ കെടിഡിസി ആഹാര്‍ റെസ്റ്റോറന്റുകളിലാണ് ഈ പദ്ധതി ആരംഭിക്കുക.

ആള്‍ക്കാരുടെ പ്രതികരണത്തിന് അനുസരിച്ച് ആകും കൂടുതല്‍ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുക. പാര്‍ക്കിംഗില്‍ കാര്‍ എത്തുമ്പോള്‍ ആവശ്യമുള്ള ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കാന്‍ ജീവനക്കാര്‍ എത്തും. ഡെസ്‌കില്‍ ആകും ഭക്ഷണം എത്തിക്കുക. ഇത് സ്വന്തം വാഹനത്തിനുള്ളില്‍ ഇരുന്ന് കഴിക്കാന്‍ ആകും.

LEAVE A REPLY

Please enter your comment!
Please enter your name here