Home NATIONAL യോഗിയെ കുരുക്കി ഡോ.കഫീല്‍ ഖാന്‍്റെ  വെളിപ്പെടുത്തല്‍

യോഗിയെ കുരുക്കി ഡോ.കഫീല്‍ ഖാന്‍്റെ  വെളിപ്പെടുത്തല്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗോരഖ്പൂരിലെ ഓ്‌സിജന്‍ ക്ഷാമത്തെ കുറിച്ച് തലേന്ന് അറിവു ലഭിച്ചിരുന്നു എന്ന് ഡോ.കഫീല്‍ ഖാന്‍. ഉത്തർപ്രദേശിലെ ബാബ രാഘവദാസ് ആശുപത്രിയില്‍ 63 കുഞ്ഞുങ്ങളും 18 രോഗികളും ഓക്‌സിജന്‍ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തിൽ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ഗവണ്‍മെൻ്റ് നേരത്തെ അറിഞ്ഞിരുന്നു. ഈ കേസിനെത്തുടര്‍ന്ന് ഡോ.കഫീലിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് 68ലക്ഷം രൂപയുടെ കുടിശികയുണ്ടായിരുന്നു ഈ വിവരം സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏജന്‍സി 14 തവണ കത്തു നല്‍കി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സംഭവം നടക്കുന്നതിന് തലേന്ന് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആ വേളയില്‍ ഏന്‍സി കത്തു കൈമാറുകയും 24മണിക്കൂര്‍ സമയേക്ക് മാത്രമേ ഓക്‌സിജന്‍ ഉളളൂവെന്ന് കാര്യം അറിയിച്ചിരുന്നു. എന്നിട്ടും യാതൊരും നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച് രേഖകള്‍ സഹിതം കഫീല്‍ വിശദീകരിച്ചു.സര്‍ക്കാര്‍ സര്‍വീസില്‍ വരുന്നതിന് മുന്‍പ് സ്വകാര്യ പ്രാക്ടിസ് നടത്തിയതിനാലാണ് ജോലിയില്‍ നിന്നു പിരിച്ചു വിട്ടത് എന്നതാണ് വിശദീകരണം. എന്നാല്‍ പ്രാക്ടിസ് നടത്തിയനിന് റിപ്പോര്‍ട്ടില്‍ തെളിവില്ല. ആരോഗ്യവകുപ്പിൻ്റെ തെറ്റ് പൊതുജനങ്ങളോട് വ്യക്തനമാക്കിയതാണ് വിദ്വേഷത്തിനുള്ള കാരണമെന്നും കഫീല്‍ പറയുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here