Home International ഇംഗ്ലിഷ് ചാനലിൽ ബോട്ട് മുങ്ങി ; 27 മരണം

ഇംഗ്ലിഷ് ചാനലിൽ ബോട്ട് മുങ്ങി ; 27 മരണം

ലണ്ടൻ: ഇംഗ്ലിഷ് ചാനലിൽ ബോട്ട് അപകടം 27 അഭയാർത്ഥികൾ മുങ്ങി മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസിൽനിന്നും ഇംഗ്ലിഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥികളാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കാലെസിനു സമീപത്തുനിന്നും അപകടവിവരം മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവർ അധികൃതരെ അറിയിക്കുന്നത്. ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും കോസ്റ്റ് ഗാർഡും ഹെലികോപ്ററ്ററുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

2014നുശേഷം ഇംഗ്ലിഷ് ചാനലിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര കോബ്രാ കമ്മിറ്റി യോഗം വിളിച്ചു. ഫ്രഞ്ച് അതിർത്തി പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ വ്യാപകമായി അഭയാർഥികളെ ബ്രിട്ടനിലേക്ക് കടത്തുന്നത് വർധിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ദുരന്തം. ബ്രിട്ടീഷ്, ഫ്രഞ്ച് അധികൃതർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയാൽ ഏതെങ്കിലും കാലത്ത് അഭയാർഥിയായി പരിഗണിക്കപ്പെടും എന്ന വിശ്വാസമാണ് ഈ സാഹസികതയ്ക്കു ബലമേകുന്നത്. ആഴ്ചതോറും ആയിരക്കണക്കിന് ആളുകളാണ് ഫ്രാൻസിൽനിന്നും ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടീഷ് തീരത്ത് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here