Home NATIONAL ട്രംപിന്റെ വിരട്ടലേറ്റു: 24 മരുന്നുകളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചു; കോവിഡ് രോഗ...

ട്രംപിന്റെ വിരട്ടലേറ്റു: 24 മരുന്നുകളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചു; കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയുടയെും മരുന്നുകളുടെയും കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25നാണ് നിരോധിച്ചത്; കോവിഡ് പ്രതിരോധ മരുന്ന് തന്നില്ലെങ്കില്‍ ഇന്ത്യയെ തിരിച്ചടിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുമാറ്റിയത്. കോറോണ രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിച്ചത്. ഇത് പ്രകാരം 24 മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25നാണ് നിരോധിച്ചത്.

എന്നാല്‍ ഇന്ത്യയുടെ തീരുമാനം യുഎസ്സില്‍ കടുത്ത ആഘാതം സൃഷ്ടിച്ചു. യു.എസില്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. യു.എസിലേക്ക് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറൈകൈന്‍ കയറ്റുമതി ചെയ്യുന്നത് അഹമ്മദാബാദ് ആസ്ഥാനമായ സൈദസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്.

ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപും രംഗത്തുവന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം നീക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊവിഡ് 19 പ്രതിരോധ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നനു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോഡിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നും അത് അമേരിക്കയ്ക്ക് നല്‍കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്.

‘ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി ഫോണില്‍ ബന്ധപ്പെട്ടു് മരുന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് വിട്ടുതന്നതില്‍ അഭിനന്ദനം അറിയിക്കണമെന്നുണ്ടായിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കും’ . – ട്രംപ് വൈറ്റഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് മരുന്ന് നല്‍കണമെന്ന് മോദിയോട് ഫോണില്‍ അപേക്ഷിച്ചത്. . ഇന്ത്യയോട് മരുന്ന് ചോദിക്കുന്നതില്‍ നാണക്കേട് കരുതേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയന്ത്രണം പൂര്‍ണമായും നീക്കിയിട്ടില്ല, നിലവില്‍ യുഎസ്സില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ക്ലിയര്‍ ചെയ്യും. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടര്‍ന്നുള്ള മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി കോവിഡ്-19 വളരെ മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് പാരസെറ്റാമോള്‍, ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്നീ മരുന്നുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യും. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ രാജ്യം ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here