Home KERALA മുഖ്യമന്ത്രിയും മന്ത്രിമാരും വരെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് മാസ്‌ക ധരിച്ച്; പത്തനംതിട്ട കലക്ടര്‍ നൂഹും അഡീഷണല്‍...

മുഖ്യമന്ത്രിയും മന്ത്രിമാരും വരെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് മാസ്‌ക ധരിച്ച്; പത്തനംതിട്ട കലക്ടര്‍ നൂഹും അഡീഷണല്‍ മെഡിക്കല്‍ ഓഫീസറും യോഗങ്ങളില്‍ എത്തുന്നത് മാസ്‌ക ധരിക്കാതെ; കോവിഡ് സ്ഥീരീകരിച്ച രോഗിയുമായ സമ്പര്‍ക്കം പുലര്‍ത്തിയ കളക്ടറുടെ മാസ്‌ക് ബഹിഷ്‌കരണത്തില്‍ ഭയന്ന് ജില്ലയിലെ ഉദ്യോഗസ്ഥ സമൂഹം

പത്തനംനിട്ട; കോവിഡ് 19 സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ്, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ നന്ദിനിയും ചേര്‍ന്ന് അട്ടിമറിക്കുന്നു.ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഇന്നലെ നടന്ന വിവിധ യോഗങ്ങളില്‍ ഇരുവരുമെത്തിയത് മാസക് ധരിക്കാതെയാണ്. ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഇതിനോടാപ്പം പ്രസിദ്ധീകരിക്കുന്നു

 

കഴിഞ്ഞ ദിവസം ജില്ലയില്‍ കോവിഡ് സ്ഥീരീകരിച്ച രോഗിയുമായി വേണ്ടത്ര സുരക്ഷാ മുന്‍കരുതലില്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കലകടര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസഥരും ഭീതീയിലായിരിക്കുകയാണ്.
ഇന്നലെ കളകട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ എംപിയും ജില്ലയിലെ 5 എംഎല്‍.എമാരും നേരിട്ട് പങ്കെടുക്കാതെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.
കളക്ടര്‍ ക്വാറന്റനില്‍ പോകാത്തതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തില്‍ മിക്ക വകുപ്പ് മേധാവികളും പങ്കെടുത്തിരുന്നു. യോഗത്തില്‍ പേടിച്ചാണ് പലരും എത്തിയത്.


എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ കളക്ടര്‍ മുഖാവരണം ധരിക്കാതെ യോഗത്തില്‍ പങ്കെടുത്തത് ഇവരെ ആശങ്കയായിരിക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നതിലുളള ബുദ്ധിമുട്ടെന്ന വാദവുപൊളിയുന്നതാണ്. കളകടറുടെ ടേബിളിന്റെ ഏഴയലത്തുപോലും മാസ്‌ക് ഇല്ലായെന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്.
സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് ഇറങ്ങിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള എല്ലാം മന്ത്രിമാര്‍ വരെ മാസ്‌ക് ധരിച്ചാണ് എല്ലാ യോഗങ്ങലിലും എതുന്നത്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന രീതീയാണ് പത്തനംതിട്ട ജില്ലാ കലകടറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അവധിയില്‍ പോയ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചാര്‍ജജ്ജ വഹിക്കുന്ന അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നന്ദിനിയും മാസ്‌ക് ധരിക്കാതെയാണ് യോഗത്തിന് എത്തിയത്.

എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ര് അന്ന പൂര്‍ണ്ണ ദേവി മസ്‌ക് ധരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കലകഠറുടെ പാത പിന്തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത ചില ഉദ്യോഗസ്ഥരും മാസ്‌ക് ധരിച്ചില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നേതൃത്വം നല്‍കേണ്ടവരും നിയമം കര്‍ശനമാക്കി നടപ്പാക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടവരുമായ ജില്ലയിലെ ഉന്നതര്‍ തന്നെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here