Home KERALA സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ഇന്നുമുതൽ

സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ഇന്നുമുതൽ

സംസ്ഥാനത്തെ റേഷൻ കടകൾ വഴി സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റുകൾ നൽകുന്നത്

ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.എ.എ.വൈ വിഭാഗത്തിലുള്ളവർക്കുള്ള 5.95 ലക്ഷം കിറ്റുകളാണ് ആദ്യ നൽകുന്നത്. അതിന് ശേഷം മുൻഗണ ക്രമത്തിൽ എല്ലാ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴി കിറ്റുകൾ നൽകും.

സപ്ലൈക്കോയാണ് കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിക്കുന്നത്. ചില സ്ഥലങ്ങളിൽ കിറ്റുകളിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾക്ക് ദൗർലഭ്യമുണ്ട്.

അടിയന്തരമായി സാധനങ്ങളെത്തിച്ച് എല്ലാ വിഭാഗങ്ങൾക്കും മുടക്കം കൂടാതെ കിറ്റുകൾ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. സൗജന്യ റേഷന് പിന്നാലെയാണ് സൗജന്യ കിറ്റ് കൂടി നൽകാൻ സർക്കാർ തീരുമാനിച്ചത്

. വിഷുവിന് മുമ്പ്‌ 5.92 ലക്ഷം എഎവൈ കുടുംബങ്ങൾക്കും  മറ്റുള്ള വിഭാഗങ്ങൾക്ക്‌ 30നകവും വിതരണം ചെയ്യും.കിറ്റ് ആവശ്യമില്ലാത്തവർക്ക്‌ സിവിൽ സപ്ലൈസ് കോർപറേഷന്റെ വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഡൊണേറ്റ്‌ മൈ കിറ്റ്‌ എന്ന ഓപ്ഷൻ വഴി സംഭാവന ചെയ്യാനും സൗകര്യമുണ്ട്‌.

കിറ്റിലുള്ളത്‌: ഒരുകിലോവീതം പഞ്ചസാര, ഉപ്പ്, ചെറുപയർ, കടല, റവ, ഉഴുന്ന്,  രണ്ടു കിലോ ആട്ട,  ഒരു ലിറ്റർ സൺ ഫ്ളവർ ഓയിൽ, അര ലിറ്റർ വെളിച്ചെണ്ണ,  250 ഗ്രാം വീതം പരിപ്പ്, ചായപ്പൊടി, 100 ഗ്രാം വീതം  മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവ ,കടുക്, രണ്ട്‌ സോപ്പ്‌.

LEAVE A REPLY

Please enter your comment!
Please enter your name here