Home Life style 67 വർഷമായി കുളിക്കാതെ ജീവിക്കുന്ന മനുഷ്യൻ; ഭക്ഷണം ചീഞ്ഞ മൃഗങ്ങൾ

67 വർഷമായി കുളിക്കാതെ ജീവിക്കുന്ന മനുഷ്യൻ; ഭക്ഷണം ചീഞ്ഞ മൃഗങ്ങൾ

ഒരു മനുഷ്യന് ഏറിയാൽ എത്ര ദിവസം കുളിക്കാതിരിക്കാൻ കഴിയും. പലരുടെയും ഉത്തരം രണ്ടെന്നോ മൂന്നെന്നോ ഒക്കെയാവാം. എന്നാൽ 67 വർഷങ്ങളായി കുളിക്കാത്ത ഒരു മനുഷ്യനുണ്ട്. ഇറാൻ സ്വദേശി ആയ ഹാജി. പ്രായം 87നോട് അടുത്ത് വരും. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് വർഷങ്ങൾ ജീവിക്കുന്നത്. ചാരവും ചെളിയും നിറഞ്ഞ ശരീരവുമായി ജീവിക്കുന്ന ഇയാളെ കണ്ടാൽ ഒരു പ്രതിമയാണോ എന്ന് പോലും ആളുകൾ തോന്നും.

വെള്ളത്തിനോടുള്ള ഭയമാണ് ഹാജിയെ ഏഴ് പതിറ്റാണ്ടുകളോളം കുളിക്കാത്ത മനുഷ്യനാക്കിയത്. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.ഇയാൾ പുകവലിക്ക് അടിമയാണ്. പക്ഷേ ഇയാൾ പുകവലിക്കായി ഉപയോഗിക്കുന്നത് മൃഗങ്ങളുടെ ഉച്ഛിഷ്ടമാണെന്ന് മാത്രം. ചീഞ്ഞ് പോയ മൃഗങ്ങളുടെ മാംസമാണ് ഇയാളുടെ ഇഷ്ട ഭക്ഷണം.ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഇയാൾ ഹെൽമറ്റ് ധരിക്കാറുണ്ട്. മണ്ണിൽ കുഴിയുണ്ടാക്കിയാണ് വാസം. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിച്ച് കളയുകയാണ് പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here