Home International ദേ, അമേരിക്കയില്‍ നമ്മുടെ പൊറോട്ടയെ പോലെ ഒരു മീന്‍!

ദേ, അമേരിക്കയില്‍ നമ്മുടെ പൊറോട്ടയെ പോലെ ഒരു മീന്‍!

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പൊറോട്ട പോലെ പരന്നിരിക്കുന്ന മീനിനെ കണ്ടെത്തി. കണ്ടാല്‍ ടോര്‍ട്ടില അല്ലെങ്കില്‍ പൊറോട്ട അല്ലെങ്കില്‍ ചപ്പാത്തിയെന്ന് തോന്നിക്കും വിധമാണ് മീനിന്റെ ശരീരപ്രകൃതം. മീനിന് പേരും ഇട്ടും, ടോര്‍ട്ടില ഫിഷ്.

വര്‍ഷങ്ങളായി ചൂണ്ടയിടുന്ന ടോം ബോസ്വര്‍ത്ത് എന്നയാള്‍ക്കാണ് ഈ മത്സ്യം ലഭിച്ചത്. ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യം പ്ലാസ്റ്റിക് കവറെന്ന് ഇയാള്‍ ആദ്യം തെറ്റീദ്ധരിക്കുകയും ചെയ്തു. നൂറില്‍ അധികം മത്സ്യ വര്‍ഗങ്ങളെ കുറിച്ച് അറിവുണ്ടെങ്കിലും ഈ മീനിനെ കുറിച്ച് ഇയാള്‍ മനസ്സിലായില്ല. 22 ഇഞ്ചായിരുന്നു ഇതിന്റെ നീളം. വെള്ളത്തിലേക്ക് തിരികെ അയച്ചെങ്കിലും മീനിന്റെ ചിത്രം ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന് അചയ്യു കൊടുത്തു. ഇത് ഓറഞ്ച് ഫയല്‍ ഫിഷ് ആണെന്ന് അങ്ങനെ ഉറപ്പാകുകയും ചെയ്തു.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആഴം കുറഞ്ഞ കടല്‍ഭാഗത്തെ അടിത്തട്ടില്‍ ആണ് ഇവ കഴിയുന്നത്. ആല്‍ഗെയും മറ്റ് കടല്‍പ്പുല്ലുകളും ആണ് ഭക്ഷിക്കുന്നത്. തലയ്ക്ക് മുമ്പിലായി കൂര്‍ത്ത കൊമ്പും ഇവയ്ക്കുണ്ട്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ കൊമ്പ് മീനിനെ സഹായിക്കുമത്രെ! മനുഷ്യര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ആണിവ.

LEAVE A REPLY

Please enter your comment!
Please enter your name here