Home NATIONAL ഫുട്ബോൾ ഇതിഹാസം മറഡോ‌ണയുടെ വാച്ച് മോ‌ഷ്ടിച്ചു ; പ്രതി അസമില്‍ പിടിയില്‍

ഫുട്ബോൾ ഇതിഹാസം മറഡോ‌ണയുടെ വാച്ച് മോ‌ഷ്ടിച്ചു ; പ്രതി അസമില്‍ പിടിയില്‍

ഗുവാഹട്ടി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാള്‍ അസമില്‍ പിടിയിലായി. അസം ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ് കണ്ടെടുത്തു.മറഡോണയുടെ വസ്തുവകകൾ സൂക്ഷിച്ചിരുന്ന ദുബായിലെ ഒരു കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം.

തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വാച്ചുമായി നാട്ടിലേക്ക് വരികയും ചെയ്തു. താവിനു സുഖമില്ലെന്ന് വ്യക്തമാക്കി അവധിയെടുത്തായിരുന്നു മടക്കം. ഇതിനിടെയാണ് മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന അലമാര കമ്പനിയിൽനിന്ന് മോഷണം പോയതായി കണ്ടെത്തിയത്.മോഷണ മുതലുമായാണ് വാസിദ് ഹുസൈൻ ഇന്ത്യയിലെത്തിയതെന്ന് ദുബായ് പൊലീസ് അറിയിച്ചതു മുതൽ അസം പൊലീസ് അന്വേഷണത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അസമിലെ വീട്ടിൽനിന്ന് മോ‌ഷ്ടാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാച്ചും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here