Home Life style സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച് പരസ്യം; വിമർശനം ഉയർന്നതോടെ പരസ്യം പിൻവലിച്ചു

സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച് പരസ്യം; വിമർശനം ഉയർന്നതോടെ പരസ്യം പിൻവലിച്ചു

സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം.സംഭവം വിവാദമായതോടെ കമ്പനി പരസ്യം പിൻവലിക്കുകയും മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്‌തു. പക്ഷേ,ഇതിനോടകം തന്നെ നിരവധി പേർ പരസ്യം ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്‌തു. കൊറിയയിലെ സോൾ മിൽക്ക് എന്ന ഡെയറി സ്ഥാപനത്തിന്റെ പരസ്യത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

പുഴയുടെ തീരത്തുകൂടി ക്യാമറയുമായി നടന്നു പോകുന്ന ആൾ വെളുത്ത വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ യോഗ ചെയ്യുന്നതും വെള്ളം കുടിക്കുന്നതും കാണുകയാണ്.തുടർന്ന് രഹസ്യമായി അത് ക്യാമറയിൽ പകർത്തുന്നു. പെട്ടെന്ന് ശബ്‌ദം കേൾക്കുന്നതോടെ സ്ത്രീകൾ പുരുഷനെ കാണുകയും പശുക്കളായി രൂപം മാറുകയും ചെയ്യുന്നതാണ് പരസ്യം.അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ പരസ്യം ഹിറ്റാക്കാൻ ഇതിനേക്കാൾ മികച്ചൊരു ഐഡിയ ഇല്ലെന്നാണ് ഈ രംഗത്തെ വിദ്ഗദ്ധർ പറയുന്നത്.എന്നാൽ, സോൾ മിൽക്ക് കമ്പനിയിൽ നിന്നും മുമ്പും സമാനമായ രീതിയിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here