Home KERALA ധീരജ് വധം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ധീരജ് വധം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

തൊടുപുഴ: ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ ഇടുക്കി ജില്ലാ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ 1, 2 പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22 വരെയും 3, 4, 5 പ്രതികളായ ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ 21 വരെയുമാണ് കസ്റ്റഡിയിൽ വിട്ടത്. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാനായിരുന്നു പൊലീസ് അപേക്ഷ നൽകിയത്. ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനും പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂ‌ർത്തിയാക്കുന്നതിനുമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ജനുവരി 10നാണ് എൻജിനിയറിംഗ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകനും കണ്ണൂർ തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് കൊല്ലപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here